Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Prices Soar

Kannur

റ​ബ​ർ​വി​ല കു​തി​ക്കു​ന്പോ​ഴും നേ​ട്ട​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

ആ​ല​ക്കോ​ട്: റ​ബ​ർ വി​പ​ണി​യി​ൽ വി​ല ഉ​യ​രു​ന്പോ​ഴും മെ​ച്ച​മി​ല്ലാ​തെ ക​ർ​ഷ​ക​ർ. ആ​ർ​എ​സ്എ​സ് നാ​ലി​ന് കി​ലോ​യ്ക്ക് 268 രൂ​പ​ വ​രെ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മേ​യി​ൽ മ​ഴ​മൂ​ലം ഉ​ത്പാ​ദ​നം കാ​ര്യ​മാ​യി ന​ട​ക്കാ​തെ പോ​യ​തും റെ​യി​ൻ ഗാ​ർ​ഡ് പി​ടി​പ്പി​ക്കാ​ൻ മ​ഴ ത​ട​സ​മാ​യ​തും മ​ഴ​ക്കാ​ല ടാ​പ്പിം​ഗ് ചെ​ല​വു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന​തും തൊ​ഴി​ലാ​ളി ക്ഷാ​മ​വു​മാ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. വി​ല ഉ​യ​ർ​ന്ന​തി​ന്‍റെ ആ​വേ​ശം വി​പ​ണി​യി​ലു​ണ്ടെ​ങ്കി​ലും തോ​ട്ട​ങ്ങ​ളി​ൽ അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഉ​ത്പാ​ദ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​താ​യാ​ണ് റ​ബ​ർ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഇ​ല​കൊ​ഴി​ച്ചി​ലും മ​ര​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്നു. പാ​ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം മി​ക്ക ക​ർ​ഷ​ക​രും വേ​ന​ൽ​ക്കാ​ല ടാ​പ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

തൊ​ഴി​ലാ​ളികളെ കി​ട്ടാ​നി​ല്ല

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും കൂ​ലി വ​ർ​ധ​ന​യു​മാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ. ടാ​പ്പിം​ഗി​ന് മ​ര​ത്തി​ന് മൂ​ന്നു രൂ​പ​യ്ക്കു മു​ക​ളി​ൽ കൂ​ലി വ​ർ​ധി​ച്ചി​ട്ടും ടാ​പ്പിം​ഗി​ന് ആ​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ട്. അ​തി​രാ​വി​ലെ ആ​രം​ഭി​ക്കേ​ണ്ട ടാ​പ്പിം​ഗ് ജോ​ലി ഉ​പേ​ക്ഷി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്കും മ​റ്റും മാ​റി​യ​തും പു​തു​താ​യി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ളു​ക​ൾ ക​ട​ന്നു വ​രാ​ത്ത​തു​മാ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മ​ത്തി​ന് കാ​ര​ണം. മ​ഴ​ക്കാ​ല ടാ​പ്പിം​ഗി​നു​ള്ള സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്നം. റെ​യി​ൻ ഗാ​ർ​ഡി​നും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ​ക്കും പ​ശ​യ്ക്കും അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ൾ​ക്കു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 25 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ല.

ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ജീ​വി​ത​മാ​ർ​ഗ​ത്തോ​ടൊ​പ്പം ഉ​ത്പാ​ദ​നം കൂ​ടു​ന്ന​തി​ന് മ​ഴ​ക്കാ​ല ടാ​പ്പിം​ഗ് അ​നി​വാ​ര്യ​മാ​ണെ​ന്നി​രി​ക്കെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വ് വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി റെ​യി​ൻ ഗാ​ർ​ഡി​നും അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ൾ​ക്കും സ​ബ്‌​സി​ഡി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up